ni
ലഹരിക്കും മയക്കുമരുന്നിനുമെതിരെ നിർഭയം പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രതിരോധ കലാജാഥയുടെ പര്യടനം പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ലഹരിക്കും മയക്കുമരുന്നിനുമെതിരെ നിർഭയം പെരുമ്പാവൂരിന്റെ സാംസ്കാരിക കലാജാഥയ്ക്ക് പട്ടാൽ ചിൽഡ്രൻസ് പാർക്കിൽ തുടക്കമായി. മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ പര്യടനോദ്ഘാടനം നിർവഹിച്ചു. പെരുമ്പാവൂർ മേഖലാ റസിഡന്റ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ജി. ജയപാൽ അദ്ധ്യക്ഷത വഹിച്ചു.

കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ.കെ.എൻ. അനിൽകുമാർ ലഹരിവിരുദ്ധസന്ദേശം നൽകി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ എന്നിവർ മുഖ്യാതിഥികളായിരുന്നു.

മാർത്തോമ കോളേജ് പ്രിൻസിപ്പൽ ഡോ. സുജോ മേരി വർഗീസ്, ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു മോൾ കോശി, ആശ്രമം ഹൈസ്കൂൾ ഹെഡ് മാസ്റ്റർ റോഷൻ.കെ.ജോൺ, നസീർ കെ.കെ, കലാമണ്ഡലം വസന്ത, പവിഴം ജോർജ്, സലിം ഫാറൂഖി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ സംസ്ഥാന സെക്രട്ടറി വി.ടി. ഹരിഹരൻ, കെ. പാർത്ഥസാരഥി, പി.കെ. ഹസ്സൻ, അബ്‌ദുൾ അസീസ്, റെസിഡന്റ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖലാ ഭാരവാഹികളായ കെ.എം. ഷാജി, ജയപ്രകാശ്, സണ്ണി തുരുത്തിയിൽ, മുഹമ്മദാലി മുടിക്കൽ, മൈതീൻ കുഞ്ഞ്, ജോർജ് കിഴക്കുമശേരി എന്നിവർ പ്രസംഗിച്ചു.

ജി. ജയപാൽ, പി.കെ.സുരേന്ദ്രൻ,എസ്. ഷറഫ് എന്നിവരാണ് സാംസ്ക്കാരിക കലാജാഥയ്ക്ക് നേതൃത്വം നൽകുന്നത്. 12 വരെ തീയതികളിൽ വിവിധ പഞ്ചായത്തുകളിലും പെരുമ്പാവൂർ മുനിസിപ്പൽ പ്രദേശത്തുമായാണ് കലാജാഥ പര്യടനം.