കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 37 കുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൂങ്ങാലി സി.എച്ച്.സിയിൽ വച്ചു നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ആനന്ദ്, ഷീബ ചാക്കപ്പൻ, ബിജു പീറ്റർ, അഫ്സൽ രാജ്, ബേബിമോൾ
തുടങ്ങിയവർ സംസാരിച്ചു.