kanam
കാനം വിജയന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് കാനം വിജയന്റെ വസതിയിൽ നടന്ന അനുസ്മരണ യോഗത്തിൽ മുൻ എം.എൽ.എ എൽദോ എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗൺ സൗത്ത് മുൻ ലോക്കൽ സെക്രട്ടറിയും പ്രഭാത് ബുക്സ് ജനറൽ മാനേജരും മൂവാറ്റുപുഴയിലെ സാമൂഹിക, സാംസ്കാരികരംഗത്തെ പ്രമുഖനുമായിരുന്ന കാനം വിജയന്റെ മൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും, സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി . കാനം വിജയന്റെ വസതിയിൽ നടന്ന അനുസ്മരണ യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പെട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. ബാബുരാജ്, കെ.എ. നവാസ്, കെ.പി. അലികുഞ്ഞ്, പോൾ പൂമറ്റം, ഡോ. പോൾ കല്ലുങ്കൻ, ജോർജ് വെട്ടിക്കുഴി, പ്രദീപ് കെ, ബിബിൻ തട്ടാർകുന്നേൽ, അസീസ് തെങ്ങുംതോട്ടം, ഇബ്രാഹിം കരിം, ഇഖ്‌ബാൽ സി.എൻ, ഷാജി പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.