പെരുമ്പാവൂർ: ചേരാനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ 15 അംഗ പി.ടി.എ ഭാരവാഹികൾ ചുമതലയേറ്റു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയെയും മദർ പി.ടി.എ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പൊതുയോഗം വാർഡ് അംഗം എം.ഒ. ജോസ് ഉദ്ഘാടനം ചെയ്തു. മുൻ പി.ടി.എ. പ്രസിഡന്റ് ചാർളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റായി കെ.ഒ. ഫ്രാൻസിസിനേയും വൈസ് പ്രസിഡന്റായി റഷീദ് മല്ലശേരിയേയും തിരഞ്ഞെടുത്തു. 16 അംഗ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായി പി.സി. ജോർജ് നിയമിതനായി. മദർ പി.ടി.എ ചെയർപേഴ്‌സണായി ജോളി ബാബുവിനെയാണ് തിരഞ്ഞെടുത്തു.
പ്രിൻസിപ്പൽ കെ.വി. ഷർമിള, പ്രധാനാദ്ധ്യാപിക പി.പി. ബിന്ദു എന്നിവർ നടപടികൾ നിയന്ത്രിച്ചു. സീനിയർ ഹൈസ്‌കൂൾ അസിസ്റ്റന്റ് സുഹറ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.