അങ്കമാലി: കറുകുറ്റി സെന്റ് ജോസഫ് സ്‌കൂളിൽ നടന്ന അങ്കമാലി ഉപജില്ല സ്‌കൂൾകലോത്സവത്തിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂൾ ഓവറോൾ കിരീടംനേടി. പൊതുവിഭാഗം, അറബിക് കലോത്സവം, സംസ്‌കൃത കലോത്സവംഎന്നീ മൂന്ന് വിഭാഗങ്ങളിലമായി ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് കുറ്റിപ്പുഴ സ്‌കൂൾ ഒന്നാമെത്തിയത്. എൽപി വിഭാഗം ബാലകലോത്സവത്തിൽ മഞ്ഞപ്ര സെന്റ് മേരീസ് എൽ.പി.എസും യു.പി വിഭാഗത്തിൽ കാലടി ബി.എസ്.യു.പി.എസും ഹൈസ്‌കൂൾ വിഭാഗത്തിൽ അങ്കമാലി ഹോളി ഫാമിലി ജി.എച്ച്.എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ പാറക്കടവ് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളുമാണ് ഒന്നാമത്. സംസ്‌കൃതോത്സവത്തിൽ ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങളിൽ കാലടി ബ്രഹ്മാനന്ദോദയം സ്‌കൂളും അറബിക് കലോത്സവത്തിൽ ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങളിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് സ്‌കൂളുമാണ് ഒന്നാം സ്ഥാനത്ത്.