kinar
നവീകരിച്ച പൊതുകിണർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷമീർ തുകലിൽ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് ആറാംവാർഡ് ചെറുവേലിക്കുന്ന് നേർച്ചപ്പുരയിലുള്ള ഹെൽത്ത് സെന്ററിലെ ഉപയോഗശൂന്യമായിക്കിടന്ന പഞ്ചായത്ത് പൊതുകിണർ ബ്ലോക്ക് പഞ്ചായത്തിൽനിന്ന് ഫണ്ടനുവദിച്ച് നവീകരിച്ചു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീർ തുകലിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഷ്‌റഫ് ചീരേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. അലിയാർ, വി.എ. അസൈനാർ, ടി.എ. ആലി, ഇബ്രാഹിം വടക്കനേത്തി, ടി.എസ്. മൂസ, ഇബ്രാഹിം നെല്ലിക്കാപ്പിള്ളി, ടി.എ. നൗഷാദ്, മനാഫ് ചെറുവേലിക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.