തൃപ്പൂണിത്തുറ: ചരിത്ര പ്രസിദ്ധമായ ഉദയംപേരൂർ സുന്നഹദോസ് പള്ളിയിൽ ഇരട്ട വിശുദ്ധരായ ഗർവ്വാസീസിന്റെയും പ്രോത്താസീസിന്റെയും തിരുനാൾ ഇന്ന് ആരംഭിക്കും. പെരുന്നാളിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഇരട്ട സഹോദരങ്ങളുടെ സംഗമവും നടക്കും.

ഇന്ന് വൈകീട്ട് 5.45 ന് ആഘോഷമായ കുർബ്ബാന, കൊടിയേറ്റ്, നൊവേന എന്നീ ചടങ്ങുകൾക്ക് തൃപ്പൂണിത്തുറ ഫൊറോനാ വികാരി ഫാ.തോമസ് പെരുമായൻ കാർമ്മികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച ഇരട്ട സഹോദരങ്ങളെ ആദരിക്കും. 10.30 ന് ആഘോഷമായ തിരുനാൾ കുർബാനയെ തുടർന്ന് പ്രദക്ഷിണം.

ഇത്തവണ പെരുന്നാൾ ഏറ്റു നടത്തുന്നത് 105 വനിതകൾ ചേർന്നാണ്. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ജോർജ് മാണിക്കത്താൻ, കൈക്കാരന്മാരായ എ.ജി. ജോസഫ്, തോമസ് പൂവേലിക്കുന്നേൽ, കൺവീനർ ബീന ജോസഫ്, ജോയിന്റ് കൺവീനർ സോമിനി സണ്ണി, വൈസ് ചെയർമാൻ എ.വി. ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകും