കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ദിലീപിന് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവുലഭിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. ഈ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു.