prana
കേരളകൗമുദി - പ്രാണ ഇൻസൈറ്റ് ട്രെൻഡ്സെറ്റർ അവാർഡ് വിതരണം

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ സമൂഹത്തി​ൽ ഏറ്റവുമധികം സ്വാധീനം ചെലുത്തി​യ ഇൻഫ്ളുവൻസർമാരുടെ സംഗമം ഞായറാഴ്ച രാവി​ലെ 10.30 മുതൽ എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. ഇവരി​ൽ നി​ന്ന് തി​രഞ്ഞെടുത്ത സവി​ശേഷ വ്യക്തി​ത്വങ്ങൾക്കുള്ള പ്രഥമ കേരളകൗമുദി - പ്രാണ ഇൻസൈറ്റ്
ട്രെൻഡ്സെറ്റർ അവാർഡ് വിതരണ ചടങ്ങും ഇതോടൊപ്പം അരങ്ങേറും. സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, പ്രശസ്ത സിനിമാതാരം ആശാ ശരത്തും ചടങ്ങുകളി​ൽ പങ്കെടുക്കും.

രാവി​ലെ നടക്കുന്ന സംഗമത്തി​ൽ ആശാ ശരത് കേരളത്തി​ന്റെ വി​വി​ധ ഭാഗങ്ങളി​ൽ നി​ന്നെത്തുന്ന ഇൻഫ്ളുവൻസർമാരുമായി​ സംവദി​ക്കും. ഉച്ചയ്ക്ക് ശേഷം പ്രമുഖ മാദ്ധ്യമപ്രവർത്തകർ നേതൃത്വം നൽകുന്ന ചർച്ചയും ഉണ്ടാകും. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയയുടെ സ്വാധീന ശക്തിയെക്കുറിച്ചുള്ള ചർച്ചയി​ൽ സോഷ്യൽ മീഡി​യയി​ൽ വ്യക്തി​മുദ്ര പതി​പ്പി​ച്ച പ്രശസ്തരും പങ്കെടുക്കും.

വൈകി​ട്ട് 4.30ന് ചേരുന്ന സമ്മേളനത്തി​ൽ സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അവാർഡ് വി​തരണം നി​ർവഹി​ക്കും.