k-sp-a
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം ജില്ലാ പ്രസിഡന്റ് ജോർജ്.പി. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കളമശേരി നിയോജക മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ്‌ ജോർജ് പി.എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ.എം.അഷറഫ് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മധു പുറക്കാട്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി.എം.നജീബ്, കെ.കെ. അബ്ദുൽ അസിസ്, കെ.എം.റജീന, എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എം. അഷറഫ് (പ്രസിഡന്റ്‌), ഡോ എ.എ.സുധാകരൻ (വൈസ് പ്രസിഡന്റ്‌), ജി.ജയ കുമാർ (സെക്രട്ടറി), വി.വി.അഗസ്തി (ജോയിന്റ് സെക്രട്ടറി), എ.എം. അബ്ദുൽ ഖാദർ (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.