 
കളമശേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കളമശേരി നിയോജക മണ്ഡലം സമ്മേളനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ല പ്രസിഡന്റ് ജോർജ് പി.എബ്രഹാം ഉദ്ഘാടനം ചെയ്തു.
കുടിശിഖയായ നാലു ഗഡു ഡി.എ. അനുവദിക്കമെന്നും മെഡിസെപ് ന്യൂനതകൾ ഉടൻ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും സമ്മേളനം ആവശ്യപെട്ടു. പ്രസിഡന്റ് കെ.എം. അഷറഫ് അദ്ധ്യക്ഷനായി. ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മധു പുറക്കാടു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം. നജീബ്, കെ.കെ. അബ്ദുൽ അസിസ്, കെ.എം.റജീന, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം. അഷറഫ് (പ്രസിഡന്റ്), ഡോ എ.എ സുധാകരൻ (വൈസ് പ്രസിഡന്റ്), ജി.ജയ കുമാർ (സെക്രട്ടറി), വി.വി. അഗസ്തി (ജോയിന്റ് സെക്രട്ടറി), എ.എം. അബ്ദുൽ ഖാദർ (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.