ചോറ്റാനിക്കര: കേരഗ്രാമ പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ വാർഡുതല യോഗങ്ങൾ പൂർത്തിയായി. പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു വിവരശേഖരണ അപേക്ഷകൾ കർഷകർക്ക് നൽകി വരുന്നു. പൂരിപ്പിച്ച അപേക്ഷ, വസ്തു നികുതി, ആധാർ കാർഡ്, ബാങ്ക് പാസ്ബുക് ഒന്നാം പേജ് എന്നിവകളുടെ പകർപ്പുകൾ സഹിതം കൺവീനർമാർ വഴിയോ, കൃഷി ഭവനിൽ നേരിട്ടോ 10 ന് അകം ലഭിച്ചിരിക്കണമെന്ന് ചോറ്റാനിക്കര കൃഷി ഓഫീസർ അറിയിച്ചു.