sndp
എസ്. എൻ. കോളേജ് ഒഫ് എഡ്യൂക്കേഷനിൽ ബി.എഡ് പരീക്ഷയിൽ റാങ്കുകളും എ പ്ലസ് നേടിയവരെയും അനുമോദിക്കുന്നതിന്റെ ഭാഗമായി നടത്തിയ മെറിറ്റ് ദിനാഘോഷം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എസ്.എൻ കോളേജ് ഒഫ് എഡ്യൂക്കേഷനിൽ ബി. എഡ് പരീക്ഷയിൽ റാങ്കുകളും എ പ്ലസ് നേടിയവരെയും അനുമോദിക്കുന്നതിന്റെ ഭാഗമായി നടത്തിയ മെറിറ്റ് ദിനാഘോഷം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാങ്കു ജേതാക്കളേയും എ പ്ലസ് നേടിയവരേയും ഉപഹാരം നൽകി അനുമോദിച്ചു.

നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിൽ അദ്ധ്യാപകർക്ക് മികച്ച പങ്കുവഹിക്കാനുണ്ടെന്നും മാതൃകാ അദ്ധ്യാപകരായി എല്ലാവരുംമാറണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി .എൻ. പ്രഭ, സെക്രട്ടറി അഡ്വ.എ. കെ. അനിൽകുമാർ , ഡയക്ടർ ബോർഡ് അംഗം അഡ്വ .എൻ. രമേശ് , മുൻ പ്രിൻസിപ്പാൽമാരായ എ.പി. രാഘവൻ, ഡോ. പി. വി. സുരാജ് ബാബു, പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ്, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി .രാധാകൃഷ്ണൻ , ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, വാർഡ് കൗൺസിലർ ജിനു ആന്റണി, പി.ടി.എ പ്രസിഡന്റ് എൻ.വി. പീറ്റർ, സംഘാടക കോ- ഓർഡിനേറ്റർ അനിഷ് പി. ചിറയ്ക്കൽ, ഡോ. ഉഷാപാർവതി, നിഷ ജോൺ, ജി. ആശ എന്നിവർ സംസാരിച്ചു.