ചോറ്റാനിക്കര: കണയന്നൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വയോജനവേദി 'യുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ.രാജേഷ് നിർവഹിച്ചു. വയോജനവേദി കൺവീനർ പി.എ. സമദ് അദ്ധ്യക്ഷനായി. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ.ദാസ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ അബ്രഹാം പി. ജോസഫ് ഇ.എം.പാപ്പച്ചൻ, വായനശാലാ പ്രസിഡന്റ് എം.ഗോവിന്ദൻ ,സെക്രട്ടറി കെ.എ.ഷാജൻ, മാത്യു ചെറിയാൻ, എം.എൻ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.