മൂവാറ്റുപുഴ: നഗരസഭയിൽ 18 മുതൽ 20വരെ കേരളോത്സവം സംഘടിപ്പിക്കുമെന്ന് ചെയർമാൻപി.പി. എൽദോസ് അറിയിച്ചു. 2022 നവംബർ ഒന്നിന് 15 വയസ് തികഞ്ഞവരും 40 വയസ് കവിയാത്തവരുമായിരിക്കണം മത്സരാർത്ഥികൾ. നഗരസഭ ഹാൾ, മൂവാറ്റുപുഴ ക്ലബ്, മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക. കലാ, കായിക മത്സരങ്ങൾക്കുള്ള എൻട്രികൾ 17ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി മുൻസിപ്പൽ ഓഫീസിൽ ലഭിക്കണം. ഫോൺ: 9961837964.