
സ്കൂളിനു മീതെ ഹെലികോപ്ടർ ശബ്ദം കേട്ടതിന്റെ കൗതുകം മുഴുവനുമുണ്ട്, കാഴ്ചപരിമിതനായ എട്ടു വയസുകാരൻ അജയിന്റെ കണ്ണുകളിൽ. ആകാശത്തുമ്പിയുടെ രൂപം സങ്കല്പിക്കാൻ ശ്രമിക്കുമ്പോൾ കാഴ്ചയുടെ ഇരുട്ടിലും പരക്കുന്നത് ആഹ്ളാദത്തെളിച്ചം. എറണാകുളത്ത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ പ്രവൃത്തി പരിചയ മേളയിൽ സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ പങ്കെടുക്കുകയാണ് അംഗപരിമിതർക്കായുള്ള കോഴിക്കോട് റഹ്‌മാനിയ വി.എച്ച്.എസ്.എസിലെ ഈ മൂന്നാം ക്ളാസ് വിദ്യാർത്ഥി. സൈക്കിൾ റിമ്മും തുണിയും കൊണ്ട് മേശ നിർമ്മിച്ച് അജയ് മേളയുടെ ഓമനക്കുരുന്നാകുന്നു. കാഴ്ചപരിമിതനായ അദ്ധ്യാപകൻ നൗഷാദാണ് പരിശീലകൻ.
ഫോട്ടോ:എൻ.ആർ.സുധർമ്മദാസ്