 
അങ്കമാലി: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പൊതുജലാശയത്തിൽ മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് മത്സ്യകർഷ ക്ലബിന്റെ സഹകരണത്തോടെ ചാലിലെ ചിറയിൽ നടത്തി. ബിജു പാലാട്ടി ഉദ്ഘാടനം ചെയ്തു. മെമ്പർ ജോഫിന ഷാന്റോ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എം.ഒ. ജോർജ്, എസ്.ജയശ്രീ, സബീന, ആർ. ജയരാജ് , സിബി ടി. ബേബി, ബിജു മാടശേരി ബൈജു,സി.ആർ അശ്വതി അശോകൻ, ബിജു ചിറയത്ത് എന്നിവർ സംസാരിച്ചു.