 
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വോളിബാൾ മത്സരം കൊച്ചി റിഫൈനറി ഗ്രൗണ്ടിൽ അർജുന അവാർഡ് ജേതാവും ഇന്ത്യൻ ടീം കോച്ചുമായ ടോം ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ, പഞ്ചായത്ത് അംഗങ്ങളായ എൽസി പൗലോസ്, ശ്രീരേഖ അജിത്, വിഷ്ണു വിജയൻ, ഇ.എ. നിഷാദ്, ഷാജി ജോർജ്, ഉഷ വേണുഗോപാൽ, അജിത ഉണ്ണിക്കൃഷ്ണൻ ,യൂത്ത് കോ ഓർഡിനേറ്റർ ലൈജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.