കോലഞ്ചേരി: സംസ്ഥാനത്ത് കേരളഫീഡ്, മിൽമ, കാലിത്തീ​റ്റകൾക്ക് അന്യായമായി വിലവർദ്ധിപ്പിച്ചതിൽ പട്ടിമ​റ്റത്ത് ചേർന്ന വടവുകോട് ബ്ലോക്ക് ആപ്‌കോസ് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം പ്രതിഷേധിച്ചു. ആപ്‌കോസ് ബ്ലോക്ക്പ്രസിഡന്റ് സി.എൻ. വത്സലൻപിള്ള അദ്ധ്യക്ഷനായി. ജില്ലാപ്രസിഡന്റ് വി.എം. ജോർജ് പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റുമാരായ ടി.കെ. ബേബി, കെ.ഐ. ജോസഫ്, എം.വൈ. കുര്യാക്കോസ്, എം.പി. പത്രോസ്, ടി.വി. പ്രകാശ്, എൽദോ വർഗീസ്, ബിജു യോഹന്നാൻ, കെ.കെ. ശങ്കരൻകുട്ടി, പി.വി. ബേബി തുടങ്ങിയവർ സംസാരിച്ചു.