കോലഞ്ചേരി: പട്ടിമ​റ്റം മാർ കൂറിലോസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വാളന്റിയേഴ്‌സ് സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗമായി അല്ലപ്ര കൊയ്‌നോണിയ ഡയാലിസിസ് സെന്ററും മാർ അത്താനാസിയോസ് സ്‌പെഷ്യൽ സ്‌കൂളും സന്ദർശിച്ചു. ഡയാലിസിസ് സെന്ററിൽ നിർദ്ധനരായ വൃക്കരോഗികൾക്ക് വേണ്ടിയുള്ള ഡയാലിസിസ് ചലഞ്ചിൽ പങ്കാളികളായി. പ്രിൻസിപ്പൽ ബിനു കുര്യൻ അദ്ധ്യക്ഷനായി. സ്റ്റുഡന്റ്‌സ് കൗൺസിലർ ഫാ. ഷാനു കെ. പൗലോസ്, പ്രോഗ്രാം ഓഫീസർമാരായ സുജ സി. മർക്കോസ്, ലിനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.