h

കൊച്ചി: പ്രീപ്രൈമറി,പ്രൈമറി വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള അദ്ധ്യാപകർ പഠിപ്പിക്കുന്ന രീതിയിൽ വിദ്യാഭ്യാസ സമ്പ്രദായം വിപുലീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവവും വൊക്കേഷണൽ എക്‌സ്‌പോയും എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോൾ ശാസ്ത്രീയ വിദ്യാഭാസത്തിന് ഊന്നൽ നൽകും.അന്ധവിശ്വാസങ്ങളിൽ നിന്ന് ശാസ്ത്ര അവബോധം ജനങ്ങളെ പിന്തിരിപ്പിക്കും.ശാസ്ത്രോത്സവ വിജയികൾക്ക് സംസ്ഥാന തലത്തിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും.ശാസ്ത്രാഭിരുചിയിൽ താത്പര്യവുമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കും.സ്‌കൂളുകളിൽ മികച്ച സൗകര്യമൊരുക്കുന്ന ഉദ്യമം ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുകയാണ്.അക്കാഡമിക് നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയാണ് അടുത്ത ഘട്ടംമെന്നും അദ്ദേഹം പറഞ്ഞു.

ഇൻസ്‌പെയർ അവാർഡ് ദേശീയ മത്സരത്തിൽ പങ്കെടുത്ത 11 വിദ്യാർത്ഥികൾക്ക് മന്ത്രി ഫലകവും പ്രശസ്തിപത്രവും സമ്മാനിച്ചു.ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം.പി,എം.എൽ.എമാരായ കെ. ബാബു,റോജി എം. ജോൺ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,ജില്ലാ കളക്ടർ ഡോ.രേണുരാജ്,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു,കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത്,പൊതു വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ എം.കെ. ഷൈൻമോൻ,വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ,ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.