മൂവാറ്റുപുഴ: കിഴക്കേക്കര കോട്ടപ്പടിക്കൽ സലീമിന്റ ഭാര്യ ഫാത്തിമ (62) ഇന്നലെ രാവിലെ മക്കയിൽ നിര്യാതയായി. കഴിഞ്ഞ 29 നാണ് ഇവർ ഭർത്താവുമൊത്ത് ഉംറയ്ക്കായി പോയത്. ഞായറാഴ്ച മടങ്ങേണ്ടതായിരുന്നു. കബറടക്കം മക്കയിൽ നടത്തി. മക്കൾ: ഷഹന, റുഹയ്‌സ്. മരുമകൻ: നജീബ്.