nimisha-jineesh-ldf
നിമിഷ ജിനേഷ്

പറവൂർ: പറവൂർ നഗരസഭ പതിനാലാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ നിമിഷ ജിനേഷ് 160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിറ്റിംഗ് സീറ്റായിരുന്ന ബി.ജി.പിക്കാണ് രണ്ടാംസ്ഥാനം. കെ.എൽ. സ്വപ്ന രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇരുപത്തിയൊമ്പത് അംഗ കൗൺസിൽ എൽ.ഡി.എഫിന് പത്ത് അംഗങ്ങളായി. യു.ഡി.എഫിന് പതിനഞ്ചും, ബി.ജി.പിക്ക് മൂന്നും ഒരു സ്വതന്ത്രനുമാണ് പുതിയ കക്ഷിനില.

മൂന്ന് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. നിമിഷ ജിനേഷ് (എൽ.ഡി.എഫ് 448), രമ്യ രജീവ് (എൻ.ഡി.എ 288), രേഖ ദാസൻ (യു.ഡി.എഫ് 207) വോട്ടുകൾ ലഭിച്ചു. രണ്ടുവർഷം തികഞ്ഞ നഗരസഭ യു.ഡി.എഫ് ദുർഭരണത്തിനെതിരായ വിധിയെഴുത്താണിതെന്ന് നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ പറഞ്ഞു.