kothamangalam
സാന്റി ജോസ്

കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്ത് ആറാംവാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 41 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സാന്റി ജോസ് വിജയിച്ചു. മുൻ മെമ്പറെ അയോഗ്യയാക്കിയതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇടതുപക്ഷം ഭരണം നടത്തിയിരുന്ന പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ യു.ഡി.എഫിന് ഭരണസാരഥ്യം ലഭിക്കാൻ കളമൊരുങ്ങി.

13 അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫ് - 6, എൽ.ഡി.എഫ് - 6 , സ്വതന്ത്ര - 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്തഅംഗത്തെ കൂട്ടുപിടിച്ചായിരുന്നു എൽ.ഡി.എഫ് ഭരണം. അഞ്ച് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.