കിഴക്കമ്പലം: കേരള പ്രവാസിസംഘം സംസ്ഥാനകമ്മിറ്റി നടത്തുന്ന പ്രവാസി മുന്നേറ്റജാഥയ്ക്ക് ഇന്ന് വൈകിട്ട് 5ന് പള്ളിക്കരയിൽ സ്വീകരണം നൽകും. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. കോലഞ്ചേരി ഏരിയാസെക്രട്ടറി സി.കെ. വർഗീസ്, സി.ബി. ദേവദർശനൻ, കെ.എസ്. അരുൺകുമാർ, പ്രവാസിസംഘം കോലഞ്ചേരി ഏരിയ സെക്രട്ടറി നിസാർ ഇബ്രാഹിം, പ്രസിഡന്റ് പി.പി. മത്തായി തുടങ്ങിയവർ സംസാരിക്കും.വിവിധ ആവശ്യങ്ങളുന്നയിച്ച് 16ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയാണ് ജാഥ. പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി. ലില്ലീസ്, സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, ട്രഷറർ ബാദുഷ കടലുണ്ടി തുടങ്ങിയവരാണ് ജാഥ നയിക്കുന്നത്.