കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്ത്യേഷ്യാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പി.ജി റീക്യാപ്പും സി.എം.ഇ.എയും ശനി, ഞായർ ദിവസങ്ങളിലായി നടക്കും. ഒബ്സ്റ്റെട്രിക്സ് അനസ്ത്യേഷ്യ, അനാൽജസിയ ആൻഡ് ക്രിട്ടിക്കൽ കെയർ വിഷയത്തെ അധികരിച്ച് സെമിനാറും നടക്കും. ആശുപത്രി സി.ഇ.ഒ ജോയ് പി. ജേക്കബ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ പ്രമുഖ ഡോക്ടർമാർ ക്ളാസിന് നേതൃത്വം നൽകും. സംസ്ഥാന മെഡിക്കൽകൗൺസിൽ അംഗീകാരമുള്ള തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനവും കേരള ആരോഗ്യ സർവകലാശാലയുടെ അനസ്‌തേഷ്യ ബിരുദാനന്തര പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യും.