thazhzth
ആർച്ച് ബിഷപ്പ് ആഡ്രുസ് താഴത്ത്

കൊച്ചി: കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡന്റായി ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബംഗളൂരുവിൽ നടന്ന വാർഷികയോഗം തിരഞ്ഞെടുത്തു. 1951 ഡിസംബർ 13ന് ജനിച്ച ആഡ്രൂസ് താഴത്ത് 1977 മാർച്ച് 14നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയശേഷം തൃശൂർ അതിരൂപതയിൽ പ്രവർത്തിച്ചു. 2004 മേയ് ഒന്നിന് തൃശൂർ അതിരൂപതയുടെ സഹായ മെത്രാനായി. 2007 മാർച്ച് 18ന് മെത്രാപ്പോലീത്തയായി. സിറോമലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. കെ.സി.ബി.സി പ്രസിഡന്റായിരുന്നു. ജൂലായ് 30മുതൽ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററാണ്.