കാലടി: സത്യസായി ബാബയുടെ തൊണ്ണൂറ്റി ഏഴാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരുകോടി കനകധാരാ യജ്ഞത്തിനു തുടക്കമായി. കാലടിയിലെ സായ് പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് കനകധാരാ പ്രാർത്ഥനാ യജ്ഞത്തിന് തുടക്കം കുറിച്ചത്. ശാന്തികേന്ദ്രത്തിലെ അന്തേവാസികളായ അൻപതുപേർ പ്രതിദിനം മൂന്നുനേരമായി ഒൻപതുതവണ കനകധാരായജ്ഞമന്ത്രം ഉരുവിട്ടാണ് 2023 നവംബറിൽ ഒരുകോടി പ്രാർത്ഥനാമന്ത്രം പൂർത്തിയാക്കുന്നതെന്ന് ഡയറക്ടർ പി.എൻ. ശ്രീനിവാസൻ പറഞ്ഞു. പുട്ടപർത്തി ശങ്കരനാരായണൻ, മോഹൻദാസ് എന്നിവർ സഹായിക്കും.