vvhss
ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരായ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ ടീം

ആലുവ: ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്‌കൂൾ 531 പോയിന്റോടെ വീണ്ടും ചാമ്പ്യന്മാരായി. 431 പോയിന്റുമായി കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്‌കൂളിനാണ് റണ്ണറപ്പ്.

എൽ.പി വിഭാഗത്തിൽനിന്ന് 63 പോയിന്റോടെ ഇൻഫന്റ് ജീസസ് സ്‌കൂൾ തൃക്കാക്കര ഒന്നാം സ്ഥാനവും 56 പോയിന്റോടെ സെന്റ്. ജോസഫ് ഹൈസ്‌കൂൾ തൃക്കാക്കര രണ്ടാംസ്ഥാനവും നേടി. യു.പി വിഭാഗത്തിൽ വിദ്യാധിദിരാജ സ്‌കൂൾ 74 പോയിന്റോടെ ഒന്നാം സ്ഥാനവും 70 പോയിന്റോടെ രാജഗിരി സ്‌കൂൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ വിദ്യാധിരാജ 187 പോയിന്റ് നേടി ഒന്നാം സ്ഥാനവും 152 പോയിന്റ് നേടി രാജഗിരി രണ്ടാംസ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ വിദ്യാധിരാജ 215 പോയിന്റ് നേടി ഒന്നാം സ്ഥാനവും 154 പോയിന്റ് നേടി രാജഗിരി രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
സംസ്‌കൃതകലോത്സവത്തിൽ യു.പി വിഭാഗത്തിൽ വിദ്യാധിരാജ 73 പോയിന്റ് നേടി ഒന്നാം സ്ഥാനവും 63 പോയിന്റുമായി ഹോളി ഗോസ്റ്റ് സ്‌കൂൾ രണ്ടാംസ്ഥാനത്തുമെത്തി. സംസ്‌കൃതകലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ വിദ്യാധിരാജ വിദ്യാഭവൻ ഹയർസെക്കൻഡറി സ്‌കൂൾ 93 പോയിന്റ് നേടി ഒന്നാം സ്ഥാനവും 35 പോയിന്റ് നേടി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളും ഹോളി ഗോസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു.
സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ, കൗൺസിലർമാരായ കെ. ജയകുമാർ, സാനിയ തോമസ്, എ.ഇ.ഒ സനുജ എ. ഷംസു, ജനറൽ കൺവീനർ സീമ കനകാംബരൻ, പ്രോഗ്രാം കൺവീനർ അശോകൻ എന്നിവർ സംസാരിച്ചു.