school
മലയിടംതുരുത്ത് ജി.എൽ.പി സ്‌കൂൾ മന്ദിരോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ തുടങ്ങിയവർ സമീപം

കിഴക്കമ്പലം: കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മുന്നോട്ടുവയ്ക്കുന്നത് നവീകരണത്തിന്റെയും ഐക്യപ്പെടലിന്റെയും സൂചകങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മലയിടംതുരുത്ത് ജി.എൽ.പി സ്‌കൂൾ മന്ദിരോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം ഉൾപ്പെടെ നാടിന്റെ പൊതുവായ കാര്യങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായി കൂട്ടായ്മകൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ.എം. അൻവർ അലി, ഹെഡ്മാസ്​റ്റർ കെ.വി. എൽദോ, എ.ഇ.ഒ ടി. ശ്രീകല, ബിനോയ് തങ്കച്ചൻ, ഇ.എസ്. തൻസില, വി.ജെ. വർഗീസ്, സ്മിത ബാലൻ തുടങ്ങിയവർ സംസാരിച്ചു. 2016 - 17 വർഷത്തിൽ എം.എൽ.എ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച 97 ലക്ഷം രൂപ ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.