കൊച്ചി: സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വാർഷികയോഗം ചേർന്നു. നാഷണൽ സീനിയർ ആൻഡ് മാസ്റ്റേഴ്സ് മേളയിൽ പവർ ലിഫ്റ്റിംഗിൽ സ്വർണമെഡൽ നേടിയ അസോസിയേഷൻ അംഗം പി.എം. സുരേഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. സുരേഷ്‌കുമാർ, ഡോ. ശോഭനാ ലക്ഷ്‌മി, റോയ് ജോസഫ്, സീനാഥ് ബീവി, എൻ.എ.ഡി ഷേണായി എന്നിവർ സംസാരിച്ചു.