കിഴക്കമ്പലം: മലയിടംതുരുത്ത് ഗവ. എൽ.പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിട മന്ദിരോദ്ഘാടനചടങ്ങിന് ഇരട്ടിമധുരമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പിറന്നാളാഘോഷം. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയാണ് അപ്രതീക്ഷിതമായ ജന്മദിന സർപ്രൈസ് ഒരുക്കിയത്. സ്ഥാനമേറ്റെടുത്തതിനുശേഷം കുന്നത്തുനാട് മണ്ഡലത്തിലെ മന്ത്രിയുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു. ജന്മദിനം നേരത്തെ അറിയാമായിരുന്ന എം.എൽ.എ രഹസ്യമായി കേക്കും മധുരവും ഒരുക്കി. ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗം നടത്തുന്നതിനിടെയായിരുന്നു എം.എൽ.എ മന്ത്രിക്ക് ജന്മദിനാശംസ നേർന്നത്. നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് വരവേറ്റത്. കേക്ക് മുറിച്ച് കുട്ടികൾക്ക് വിതരണംചെയ്ത ശേഷമായിരുന്നു മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.