മുളന്തുരുത്തി: ബിരിയാണി വാങ്ങി ആതിരയുടെ ചികിത്സാസഹായത്തിൽ പങ്കാളിയായി നൂറുകണക്കിനാളുകൾ. ഇരുവൃക്കകളും തകരാറിലായി ചികിത്സാസഹായം തേടുന്ന അമ്പാടിമല സ്വദേശി ആതിര സഹായിക്കാൻ മെത്രാൻ ബേബി ചാരിറ്റബിൾ ട്രസ്റ്റ് 13നാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. നാട്ടുകാർ ഒത്തൊരുമിച്ച് നടത്തുന്ന ബിരിയാണി ചലഞ്ചിന് പിന്തുണയുമായി ഒട്ടേറെ പേർ എത്തിയിട്ടുണ്ട്. ബിരിയാണി ചലഞ്ചിൽ പങ്കെടുക്കുന്നതിനോടൊപ്പം നിശ്ചിത തുക ആതിരയ്ക്ക് കൈമാറാൻ മെത്രാൻ ബേബി ട്രസ്റ്റിന് ഏൽപ്പിക്കുന്നുമുണ്ട് ഓരോ കുടുംബങ്ങളും.
തിരുവാങ്കുളം വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ആതിരയുടെ ചികിത്സാ സഹായത്തിലേയ്ക്ക് 270 ബിരിയാണിക്കുള്ള 35,170 രൂപ ഏൽപ്പിച്ചു. അമ്പാടിമല വയോജന സംഘം 25,000 രൂപ ആതിരാ ചികിത്സാ സഹായം നിധിയിലേക്ക് കൈമാറി.