മൂവാറ്റുപുഴ: സംഗീതജ്ഞൻ രമേഷ് നാരായണനും മകൾ മധുശ്രീയും ചേർന്നൊരുക്കിയ ചാരുകേശിയും മേഘമൽഹാറും പെയ്തിറങ്ങിയ ഹിന്ദുസ്ഥാനി സംഗീതരാവ് അവിസ്മരണീയമായി. മൂവാറ്റുപുഴ മേള ഫൈൻ ആർട്സ് സൊസൈറ്റിയുടെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പരിപാടി അരങ്ങേറിയത്. രമേഷ് നാരായണൻ സംഗീതം നൽകിയ പറയാൻ മറന്ന പരിഭവങ്ങൾ എന്ന പ്രശസ്ത ഗാനവും ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ആലപിച്ചു. തബലയിൽ ആദിത്യ നാരായണ ബാനർജിയും ഹാർമോണിയത്തിൽ സംഗീതസംവിധായകൻ ബേണിയും അകമ്പടിയേകി.
മുനിസിപ്പൽ ചെയർമാൻ പി. പി. എൽദോസ് അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് സുർജിത് എസ്തോസ്, സെക്രട്ടറി മോഹൻദാസ് എസ്., വൈസ് പ്രസിഡന്റ് പി. എം. ഏലിയാസ്, ട്രഷറർ വി. എ. കുഞ്ഞുമൈതീൻ എന്നിവർ കലാകാരന്മാരെ പൊന്നാടയണിയിച്ചു.
വോയ്സ് ഒഫ് മേള ചീഫ് എഡിറ്റർ പി. എ. സമീർ, മേള കമ്മിറ്റിയംഗങ്ങളായ മൃദുൽ ജോർജ്ജ്, അജ്മൽ ചക്കുങ്ങൽ, അശോക് കുമാർ ബി, അഡ്വ. അജിത് എം. എസ്, അഡ്വ. ഇബ്രാഹിം കരിം കെ. എച്ച്, അഡ്വ. ജോണി ജോർജ്ജ്, പി. രഞ്ജിത്ത്, കെ. ബി. വിജയകുമാർ, പ്രിജിത് ഒ. കുമാർ എന്നിവർ പങ്കെടുത്തു.