പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമ പഞ്ചയത്ത് മഹാത്മാഗാന്ധി തൊഴിൽ ഉറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീർത്തട പദ്ധതി നടപ്പിലാക്കിയതിന്റെ ഭാഗമായി നീർത്തട നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു ഉദ്ഘാടനം ചെയ്തു.കുമ്പളങ്ങിയിലെ വിവിധ മേഖലകളിൽ കയർ ഭൂവസ്ത്രം ധരിച്ച് നമ്മുടെ ഗ്രാമത്തെ സൗന്ദര്യവത്കരിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. പി.എ. സഗീർ,ജാസ്മിൻ രാജേഷ്,ജോസി , ജിബിൻ , സാമു , ജെൻസി ആന്റെണി ഹർഷ, പ്രവീൺ ഭാർഗവൻ, ലില്ലി റാഫേൽ തുടങ്ങിയവർ പങ്കെടുത്തു.