മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ നിർമ്മിച്ച പിച്ചളയിൽ പൊതിഞ്ഞ ശ്രീകോവിൽ
ആലുവ: മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്ളാവ്, തേക്ക് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച് പിച്ചളയിൽ പൊതിഞ്ഞ ശ്രീകോവിൽ സമർപ്പണം 13ന് രാവിലെ 11ന് നടക്കും. ഇതോടനുബന്ധിച്ച് രാവിലെ ആയിരംകുടം ധാരയും തുടർന്ന് പ്രസാദഊട്ടും നടക്കും.