jos-mavely
തെരുവുനായ്ക്കളെ ഷെൽട്ടറിലടയ്ക്കൂ... ജനങ്ങളെ രക്ഷിക്കൂ... എന്ന മുദ്രാവാക്യവുമായി ജില്ലയിൽ ഓട്ടയജ്ഞം നടത്തുന്ന ജോസ് മാവേലിയോടൊപ്പം ആലുവ ദേശത്ത് തൊഴിലുറപ്പ് വനിതാ തൊഴിലാളികൾ ചേർന്നപ്പോൾ

ആലുവ: തെരുവുനായ ആക്രമണത്തിനെതിരായ ജോസ് മാവേലിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിൽ ആലുവ ദേശത്ത് തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളും പങ്കുചേർന്നു. വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരേ ജോസ് മാവേലി നടത്തുന്ന പ്രതിഷേധ ഓട്ടയജ്ഞത്തോടൊപ്പമാണ് അവർ പങ്ക്‌ചേർന്നത്.

തെരുവുനായകളുടെ ശല്യംകാരണം കുട്ടികൾക്കും സ്ത്രീകൾക്കും പുറത്തിങ്ങാനാവാത്ത അവസ്ഥയാണെന്ന് ജോസ് മാവേലി പറഞ്ഞു. തെരുവുനായകൾ കൂട്ടംകൂടി ഒരാളെ ആക്രമിച്ചിരുന്ന കാലംമാറി. ഓരോനായയും ആൾക്കൂട്ടത്തെ ഓടിച്ചിട്ട് ആക്രമിക്കുന്ന സ്ഥിതിയാണിപ്പോൾ. നായ്ക്കളുടെ ആക്രമണം ഏതുനിമിഷവും ഉണ്ടാകുമെന്ന് പേടിച്ചാണ് തങ്ങൾ നാട്ടിൽ തൊഴിലെടുക്കുന്നതെന്ന് വനിതാ തൊഴിലാളികൾ ഒന്നടങ്കം പറഞ്ഞു. പലരും ഇതിനോടകം ആക്രമണത്തിനിരയായി.