 
നെടുമ്പാശേരി: കപ്രശേരി എസ്.എൻ.ഡി.പി കവലയിൽ മുക്കൂട്ടത്തിൽപ്പറമ്പ് വീട്ടിൽ എം.എസ്. സരിത്തിന്റെ 15 അടിയോളം താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ. നാല് പതിറ്റാണ്ടോളം പഴക്കമുണ്ട്. റിംഗ് സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്ത കിണറിൽനിന്ന് കരയിൽ സ്ഥാപിച്ച മോട്ടോർ ഉപയോഗിച്ചാണ് വെള്ളം എടുത്തിരുന്നത്. ഇന്നലെ രാവിലെ 8.15ഓടെയാണ് ഉഗ്രശബ്ദത്തോടെ മുകൾഭാഗത്തെ റിംഗുകളും കോൺക്രീറ്റുമടക്കം താഴ്ന്നത്. കടുത്ത വേനലിലും ഈ കിണറ്റിൽനിന്ന് സുലഭമായി വെള്ളം ലഭിക്കാറുള്ളതാണെന്ന് സരിത്ത് പറഞ്ഞു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.