തോപ്പുംപടി: ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കുന്ന 180ാമത്തെ വീടിന്റെ ശിലാസ്ഥാപനകർമ്മം കൗൺസിലർ ഷീബ ഡുറോം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചാക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ഹെർട്ടിസ്, വി.ഡി. മജീന്ദ്രൻ, ലില്ലി പോൾ, അഞ്ജലി ഗോപകുമാർ, പി.ടി.എ പ്രസിഡന്റ്‌ സുമീത് ജോസഫ്, ടി.എം.റിഫാസ് തുടങ്ങിയവർ സംസാരിച്ചു. സർക്കാർ സഹായത്തോടെ ആരംഭിക്കുന്ന വീടിന്റെ നിർമ്മാണ വസ്തുക്കൾ നൽകുന്നത് റോട്ടറി ക്ലബ്‌ ഒഫ് കൊച്ചിൻ ഗ്ലോബലും, വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുമാണ്. സൗത്ത് മൂലംകുഴിയിൽ ബിനോജ് ബേബിയുടെ കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകുന്നത്.