jhn

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളം നൽകാനുള്ള പദ്ധതി വ്യക്തമാക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന് നിർദ്ദേശം നൽകി. ശമ്പളം കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജിയാണ് ഹൈക്കോതിയിലുള്ളത്. ഒക്ടോബറിലെ ശമ്പളം കൃത്യമായി വിതരണം ചെയ്തെന്ന വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.