aituc


മൂവാറ്റുപുഴ: ;ചെത്ത് തൊഴിലാളി മേഖലയിൽ 10 വർഷം തൊഴിലെടുത്ത 60-വയസ് പൂർത്തിയായ തൊഴിലാളികൾക്ക് മിനിമം പെൻഷൻ അനുവദിച്ചിരുന്നു. എന്നാൽ വരുംനാളുകളിൽ 20-വർഷം തൊഴിൽ ചെയ്യുന്നവർക്ക് മാത്രമേ പെൻഷൻ അനുവദിക്കുകയുള്ളുവെന്നാണ് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പുതിയ നിർദ്ദേശം. ഈ നിർദ്ദേശം തള്ളിക്കളയണമെന്ന് മൂവാറ്റുപുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ എ.ഐ.റ്റി.യു.സി വാർഷി​ക സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.

സമ്മേളനം ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചെത്ത് തൊഴിലാളി യൂണിയൻ ഭാരവാഹികളായി മുൻഎം.എൽ.എ ബാബുപോൾ(പ്രസിഡന്റ്) മുൻ എം.എൽ.എ എൽദോ എബ്രഹാം(വർക്കിംഗ് പ്രസിഡന്റ്) ഇ.കെ.സുരേഷ്(ജനറൽ സെക്രട്ടറി) കെ.ആർ.മോഹനൻ, പി.കെ.ബാലകൃഷ്ണൻ(വൈസ് പ്രസിഡന്റ്) എ.എം.മധു, മനോജ്.കെ.ജെ(ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്ന 15-അംഗ മാനേജിംഗ് കമ്മി​റ്റിയെയും മദ്യവ്യവസായ തൊഴിലാളിയൂണിയൻ ഭാരവാഹികളായി കെ.ആർ.മോഹനൻ(പ്രസിഡന്റ്) ഇ.കെ.സുരേഷ് (സെക്രട്ടറി) ഷിബു ജോസഫ്, ഡേവിഡ്.പി.ടി(വൈസ് പ്രസിഡന്റ്) ഷിവാഗോ തോമസ്, ബിനിൽ ദാമോധരൻ(ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്ന ഏഴംഗ മനേജ്‌മെന്റ് കമ്മി​റ്റിയെയും സമ്മേളനം തി​രഞ്ഞെടുത്തു.