high-court

കൊച്ചി: തങ്ങളെക്കാൾ വലിയ അധികാരി ജനങ്ങളാണെന്ന് തിരിച്ചറിഞ്ഞാലേ പൊലീസ് നന്നാകൂവെന്ന് ഹൈക്കോടതി. എന്ത് ചെയ്താലും സംരക്ഷിക്കപ്പെടുമെന്ന തോന്നലാണ് പൊലീസ് അതിക്രമത്തിന് കാരണം. ഇതു മാറാൻ ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണം വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

പൊലീസിന്റെ എടാ,എടീ വിളികൾ പൊതുജനത്തോടു വേണ്ടെന്ന് നിർദേശിച്ചുള്ള സെപ്തംബർ മൂന്നിലെ ഉത്തരവിലെ തുടർനടപടികൾ പരിശോധിക്കവേയായിരുന്നു പരാമർശങ്ങൾ. മാന്യമായി പെരുമാറണമെന്ന പൊലീസ് മേധാവിയുടെ സർക്കുലർ ഇറക്കിയെന്ന റിപ്പോർട്ടിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഉത്തരവ് നടപ്പാക്കാൻ എന്ത് നടപടിയെടുത്തെന്ന് വ്യക്തമാക്കി പുതിയ റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടും കൊല്ലത്ത് സൈനികന് നേരെ അതിക്രമം നടത്തിയവർക്കെതിരെ സ്വീകരിച്ച നടപടി റിപ്പോർട്ടും പൊലീസ് മേധാവിയും സർക്കാരും കോടതിക്ക് കൈമാറി. വിഷയം അടുത്തമാസം പരിഗണിക്കാനായി മാറ്റി.