ആലുവ: ജീവനക്കാരനെ കബളിപ്പിച്ച് 300 കിലോ തേങ്ങ തട്ടിയെടുത്ത വടുതല സൗത്ത് ചിറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം ചീരംവേലിൽ സജേഷിനെ (35) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. ആലുവയിലെ മൊത്തവ്യാപാരസ്ഥാപനത്തിൽനിന്ന് ഉടമസ്ഥന് പണം നൽകിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ച് നാളികേരം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയി. ചേരാനല്ലൂരിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകൾ നിലവിലുണ്ട്.
എസ്.എച്ച് ഒ എൽ.അനിൽകുമാർ, എസ്.ഐ ഒ.വി. റെജി, എ.എസ്.ഐ പി.എ. ഇക്ബാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് അഷറഫ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.