തൃക്കാക്കര: മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവ സംയുക്താഭിമുഖ്യത്തിൽ ഇ -വേസ്റ്റ് കളക്ഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ് ചെയ്തു. ശുചിത്വ മിഷൻ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ പി.എച്ച്. ഷൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ജില്ലാ വികസന കമ്മിഷണർ ചേതൻ കുമാർ മീണ, അസിസ്റ്റന്റ് കോ-ഓഡിനേറ്റർ സി.കെ.മോഹൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ പി.വി.ഗ്രീഷ്മ, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ആദ്യഘട്ടത്തിൽ നാൽപ്പതോളം സ്ഥാപനങ്ങളിൽ നിന്നാണ് പാഴ്‌വസ്തുക്കൾ ശേഖരിച്ചത്.