 
വൈപ്പിൻ: സ്വകാര്യ ക്ഷേത്ര ജീവനക്കാരുടെ ന്യായമായ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് സർക്കാർതലത്തിൽ വേണ്ട ഇടപെടൽ നടത്തുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. കേരള പ്രൈവറ്റ് ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ വൈപ്പിൻ പറവൂർ ഏരിയ പ്രവർത്തകയോഗവും മെമ്പർഷിപ്പ് കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറായി വ്യാപാരി വ്യവസായി ഹാളിൽ നടന്ന യോഗത്തിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി എ. ആർ. പ്രകാശൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സുധി ശാന്തി മുഖ്യപ്രഭാഷണം നടത്തി. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജേഷ്, ലീമ ജിജിൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി. എസ്. സോളിരാജ്, ഫെഡറേഷൻ ജില്ലാ കമ്മിറ്റി കൺവീനർ എ. കെ. ജോഷി ശാന്തി, സുനി ശാന്തി ചെറായി, ഉണ്ണിക്കൃഷ്ണൻ ശാന്തി എന്നിവർ സംസാരിച്ചു.