high-court

കൊച്ചി: നടപ്പാതകളിലെ വാഹനപാർക്കിംഗ് തടയാൻ നടപടി വേണമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ കേസെടുക്കുന്നതിനെക്കാൾ പ്രവൃത്തി കുറ്റകരമാണെന്ന അവബോധം ജനങ്ങളിലുണ്ടാക്കിയാലേ മാറ്റമുണ്ടാക്കാനാകൂവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ബന്ധപ്പെട്ടവർക്ക് കോടതി നിർദ്ദേശവും നൽകി.

എറണാകുളം ബാനർജി റോഡിലെ നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്തതിന് മൂവായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ നിർദേശം. കോട്ടയം കോതനല്ലൂർ സ്‌കൂളിലേക്കുള്ള റോഡ് തകർന്നത്ചൂണ്ടിക്കാട്ടി പത്തുവയസുകാരൻ എഴുതിയ കത്ത് പരിഗണിച്ച് അടിയന്തര നടപടിക്ക് കോടതി നിർദേശം നൽകി.