photo
ജില്ലാ ലൈബ്രറി കൗൺസിലിന്റെയും പള്ളിപ്പുറം ജനതാവായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ശാസ്ത്രബോധനക്ലാസിന്റെ ഉദ്ഘാടനം സിപ്പി പള്ളിപ്പുറം നിർവ്വഹിക്കുന്നു

വൈപ്പിൻ : എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെയും പള്ളിപ്പുറം ജനതാ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ നടത്തിയ ശാസ്ത്രബോധനക്ലാസിന്റെയും ഒഡീസി നൃത്തക്ലാസിന്റെയും ഉദ്ഘാടനം സിപ്പി പള്ളിപ്പുറം നിർവഹിച്ചു. വായനശാല സെക്രട്ടറി ടി.കെ.തമ്പി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.വി.റാണി, നവനീത്, മേഘ, കാവ്യ എന്നിവർ സംസാരിച്ചു. മധുലിത മോഹപത്ര ഒഡീസി നൃത്തം അവതരിപ്പിച്ചു.