eldose

കൊച്ചി: ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി കോർട്ട് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ തിങ്കളാഴ്ച പരിശോധിക്കാൻ പ്രതി എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അഭിഭാഷകന് ഹൈക്കോടതി അനുമതി നൽകി. മൊഴിപ്പകർപ്പ് നൽകണമെന്ന എൽദോസിന്റെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.

എൽദോസിന് തിരുവനന്തപുരം അഡി. സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് ഈ ആവശ്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉന്നയിച്ചത്. അതിനിടെ, മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇരയുടെ ഹർജിയും കോടതിയുടെ പരിഗണനയ്ക്കെത്തി. എൽദോസ് കുന്നപ്പിള്ളി ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടിയ കോടതി ഹർജി അന്ന് വീണ്ടും പരിഗണിക്കാൻ മാറ്റി.