11
ടെക്കികളുടെ കൂട്ടയോട്ടവും ലഹരിവിരുദ്ധ പ്രതിജ്ഞയുംഎ.എ റഹീം എം.പി ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: നോട്ട് ടു ഡ്രഗ്സ് എന്ന മുദ്രാവാക്യമുയർത്തി കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളുടെ നേതൃത്വത്തിൽ കൂട്ടയോട്ടവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. എ.എ. റഹീം എം.പി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് അദ്ധ്യക്ഷനായ ചടങ്ങിൽ യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ എ.ആർ.രഞ്ജിത്ത്, ജില്ലാ യുവതി കോ ഓർഡിനേറ്റർ മീനു സുകുമാരൻ, നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ, അയ്യനാട് ബാങ്ക് പ്രസിഡന്റ് കെ.ടി.എൽദോ ഹൃദ്രോഗ, വിദഗ്ധൻ ഡോ.ജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.