ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇയുടെ നേതൃത്വത്തിൽ ആലുവ തപാൽ ഡിവിഷണൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എൻ.എഫ്.പി.ഇ ജി,ഡി.എസ് യൂണിയൻ സർക്കിൾ പ്രസിഡന്റ് എൻ.പി. ലാലൻ ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ഇ ഡിവിഷണൽ കൺവീനർ വി.പി. ശങ്കരനാരായണൻ, ഡിവിഷണൽ സെക്രട്ടറിമാരായ എം.ജെ. ജോർജ്, കെ.പി. അശോക് കുമാർ എന്നിവർ സംസാരിച്ചു. ജി.ഡി.എസ് ജീവനക്കാർക്ക് അവധി നിഷേധിക്കുന്നതിനെതിരെയും ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിയിച്ചു.